Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tourists

വിയറ്റ്നാം ബോട്ട് അപകടം: 15 ഇന്ത്യക്കാർ മുങ്ങിമരിച്ചു

ഫൂ ക്വോക്ക്: വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ 15 ഇന്ത്യക്കാർ മുങ്ങിമരിച്ചു. വിയറ്റ്നാമിലെ ദ്വീപായ ഫൂ ക്വോക്കിന് സമീപമാണ് ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞത്.

ബോട്ടിൽ 32 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ 21 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽനിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ വിയറ്റ്‌നാം ഭരണകൂടം സൈന്യം, പോലീസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വലിയ തോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

 

District News

സ​ഞ്ചാ​രി​ക​ളേ ഇ​തി​ലെ ഇ​തി​ലെ... ആ​ന​ക്കാ​ഴ്ച്ച​ക​ളു​മാ​യി ആ​ന​ക്കു​ളം

അ​ടി​മാ​ലി: മാ​ങ്കു​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര​ത്തെ സ​ജീ​വ​മാ​ക്കു​ന്ന​ത് കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളാ​ണ്. മ​നോ​ഹ​ര​മാ​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ ധാ​രാ​ള​മു​ണ്ടെ​ങ്കി​ലും ആ​ന​ക്കു​ള​ത്തെ ഈ ​കാ​ട്ടാ​ന​ക​ളെ കാ​ണാ​ന്‍​കൂ​ടി​യാ​ണ് സ​ഞ്ചാ​രി​ക​ള്‍ മാ​ങ്കു​ള​ത്തേ​ക്കെ​ത്തു​ന്ന​ത്. വേ​ന​ല്‍​ക്കാ​ല​മാ​രം​ഭി​ച്ച​തോ​ടെ കാ​ട്ടാ​ന​ക​ള്‍ വീ​ണ്ടും ആ​ന​ക്കു​ള​ത്തെ പു​ഴ​യി​ലേ​ക്കെ​ത്തി​ത്തു​ട​ങ്ങി. അ​ടു​ത്ത മ​ഴ​ക്കാ​ലം വ​രെ ആ​ന​ക്കു​ള​ത്തെ ഈ ​ആ​ന​ക്കാ​ഴ്ച്ച​ക​ള്‍ നീ​ളും.

കാ​ടി​നെ​യും നാ​ടി​നെ​യും വേ​ര്‍​തി​രി​ക്കു​ന്ന ഈ​റ്റ​ച്ചോ​ല​യാ​റ്റി​ലെ​ത്തി മ​തി​വ​രു​വോ​ളം കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ള്‍ വെ​ള്ളം കു​ടി​ക്കും. തൊ​ട്ട​രി​കി​ലെ​ന്നോ​ണം​നി​ന്ന് സ​ഞ്ചാ​രി​ക​ള്‍​ക്ക് ഈ ​കാ​ഴ്ച്ച കാ​ണാം.

കു​ട്ടി​യാ​ന​ക​ളും കൊ​മ്പ​ന്‍​മാ​രു​മെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​കും. വേ​ന​ല്‍ ക​ന​ക്കു​ന്ന​തോ​ടെ ആ​ന​ക്കൂ​ട്ട​ങ്ങ​ള്‍ പ​ല​ത് മാ​റി മാ​റി വ​ന്ന് വെ​ള്ളം കു​ടി​ച്ച് മ​ട​ങ്ങും.​വി​നോ​ദ സ​ഞ്ചാ​ര സീ​സ​ണാ​രം​ഭി​ച്ചാ​ല്‍ സ്വ​ദേ​ശീ​യ​രും വി​ദേ​ശീ​യ​രു​മെ​ല്ലാം ഒ​രു​മി​ച്ച് ആ​ന​ക​ളു​ടെ വ​ര​വും കാ​ത്ത് ആ​ന​ക്കു​ള​ത്ത് ഒ​ത്തു​കൂ​ടും.

വേ​ന​ല്‍​ക്കാ​ല​മാ​രം​ഭി​ച്ച​തോ​ടെ മാ​ങ്കു​ള​ത്തി​ന്‍റെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കു​മെ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രു​ടെ പ്ര​തീ​ക്ഷ.

Kerala

കു​മ​ളി​ക്ക് സ​മീ​പം വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം ക​ത്തി ന​ശി​ച്ചു

കു​മ​ളി: മ​ധു​ര​യി​ല്‍ നി​ന്നും തേ​ക്ക​ടി​യി​ലെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം കു​മ​ളി​യ്ക്കു സ​മീ​പം ലോ​വ​ര്‍ പെ​രി​യാ​റി​ല്‍ ക​ത്തി ന​ശി​ച്ചു.

വി​നോ​ദ​യാ​ത്ര​യ്ക്കാ​യി എ​ത്തി​യ സം​ഘം സ​ഞ്ച​രി​ച്ച ടെ​മ്പോ ട്രാ​വ​ല​റാ​ണ് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്. വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മു​ഴു​വ​ന്‍​പേ​രും പ​രി​ക്കേ​ല്‍​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

കു​മ​ളി ലോ​വ​ര്‍ ക്യാ​മ്പി​ന് സ​മീ​പം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​ട്ട് പു​രു​ഷ​ന്മാ​രും നാ​ല് സ്ത്രീ​ക​ളും ഡ്രൈ​വ​റും അ​ട​ക്കം 13 പേ​രാ​ണ് വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ലോ​വ​ര്‍ ക്യാ​മ്പി​ല്‍ നി​ന്നു​ള്ള ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ന്‍റെ മു​ന്‍​ഭാ​ഗ​ത്ത് നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഡ്രൈ​വ​ര്‍ ഉ​ട​ന്‍ ത​ന്നെ പാ​ത​യോ​ര​ത്തേ​ക്ക് മാ​റ്റി നി​ര്‍​ത്തു​ക​യാ​യി​രു​ന്നു.

പു​ക ക​ണ്ട ഉ​ട​ന്‍ ത​ന്നെ യാ​ത്ര​ക്കാ​ര്‍ എ​ല്ലാ​വ​രും വാ​ഹ​ന​ത്തി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. യാ​ത്ര​ക്കാ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വാ​ഹ​നം പൂ​ര്‍​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​കു​ക​യാ​യി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞ് ക​മ്പ​ത്തു നി​ന്നെ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ​സേ​ന ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് തീ ​പൂ​ര്‍​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് കു​മ​ളി -ക​മ്പം പാ​ത​യി​ല്‍ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ഗ​താ​ഗ​ത ത​ട​സ​പ്പെ​ട്ടു. ഗൂ​ഡ​ല്ലൂ​ര്‍ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Kerala

വി​നോ​ദ സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ര്‍​ഷം; നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്

ഇ​ടു​ക്കി: വി​നോ​ദ സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ടു​ക്കി മൂ​ന്നാ​റി​ന് സ​മീ​പം പ​ള്ളി​വാ​സ​ലി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ര​ണ്ടാം മൈ​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ ക​യ​റി​യി​രു​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. അ​നു​വാ​ദ​മി​ല്ലാ​തെ ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് ജീ​പ്പ് ഡ്രൈ​വ​ർ ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ളെ മൂ​ന്നാ​റി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Kerala

മൂന്നാറില്‍ വീണ്ടും ഊബര്‍ ടാക്‌സി ഡ്രൈവര്‍ക്കും സഞ്ചാരികള്‍ക്കും ഭീഷണി

മൂ​​​ന്നാ​​​ര്‍: ഊ​​​ബ​​​ര്‍ ടാ​​​ക്‌​​​സി ഡ്രൈ​​​വ​​​റെ​​​യും സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​യ യാ​​​ത്ര​​​ക്കാ​​​രെ​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ആ​​​രോ​​​പ​​​ണം. പ്രാ​​​ദേ​​​ശി​​​ക ടാ​​​ക്‌​​​സി ജീ​​​പ്പ് ഡ്രൈ​​​വ​​​ര്‍മാ​​​രാ​​​ണ് വാ​​​ഹ​​​നം ത​​​ട​​​ഞ്ഞു​​നി​​​ര്‍ത്തി ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്. മൂ​​​ന്നാ​​​റി​​​ല്‍ ഊ​​​ബ​​​ര്‍ ഓ​​​ടാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും പ്രാ​​​ദേ​​​ശി​​​ക ടാ​​​ക്‌​​​സി ഓ​​​ടി​​​ക്കാ​​​ന്‍ മാ​​​ത്ര​​​മേ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള​​​ളൂ​​​വെ​​​ന്നും ഡ്രൈ​​​വ​​​ര്‍മാ​​​ര്‍ പ​​​റ​​​ഞ്ഞ​​​താ​​​യാ​​​ണ് ആ​​​രോ​​​പ​​​ണം.

എ​​​റ​​​ണാ​​​കു​​​ള​​​ത്ത് നി​​​ന്ന് സ​​​ഞ്ചാ​​​രി​​​ക​​​ളു​​​മാ​​​യി വ​​​ന്ന ഊ​​​ബ​​​ര്‍ ടാ​​​ക്‌​​​സി ഡ്രൈ​​​വ​​​റു​​​ടെ കാ​​​റാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഓ​​​ള്‍ഡ് മൂ​​​ന്നാ​​​റി​​​ല്‍ പ്രാ​​​ദേ​​​ശി​​​ക ജീ​​​പ്പ്, ടാ​​​ക്‌​​​സി, ഓ​​​ട്ടോ​​റി​​​ക്ഷ ഡ്രൈ​​​വ​​​ര്‍മാ​​​ര്‍ ത​​​ട​​​ഞ്ഞ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്.

ഊ​​​ബ​​​ര്‍ ടാ​​​ക്‌​​​സി​​​ക്ക് മൂ​​​ന്നാ​​​റി​​​ല്‍ ഓ​​​ടാ​​​ന്‍ അ​​​നു​​​മ​​​തി ഉ​​​ണ്ടോ​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ഡ്രൈ​​​വ​​​ര്‍മാ​​​രു​​​ടെ ചോ​​​ദ്യ​​​വും ഭീ​​​ഷ​​​ണി​​​യും.

രാ​​​ജ്യ​​​ത്ത് എ​​​വി​​​ടെ​​​യും ഓ​​​ടാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ച ഊ​​​ബ​​​ര്‍ ഡ്രൈ​​​വ​​​റെ വീ​​​ണ്ടും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ ഭ​​​യ​​​ന്നു​​​പോ​​​യ ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നു​​​ള്ള യാ​​​ത്ര​​​ക്കാ​​​ര്‍ ഊ​​​ബ​​​റി​​​ല്‍നി​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങി. എ​​​ന്നാ​​​ല്‍ സം​​​ഭ​​​വ​​​ത്തി​​​ല്‍ ഇ​​​തു​​​വ​​​രെ പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് മൂ​​​ന്നാ​​​ര്‍ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.​ ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ വ​​​ച്ചു​​പൊ​​​റു​​​പ്പി​​​ക്കി​​​ല്ലെ​​​ന്നും ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും മൂ​​​ന്നാ​​​റി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന യാ​​​ത്ര​​​ക്കാ​​​ര്‍ക്ക് ഏ​​​തു വാ​​​ഹ​​​നം വേ​​​ണ​​​മെ​​​ങ്കി​​​ലും യാ​​​ത്ര​​​യ്ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്നും മു​​​ന്നാ​​​ര്‍ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ര​​​ണ്ടു​​​മാ​​​സം മു​​​മ്പ് മും​​​ബൈ​​​യി​​​ല്‍നി​​​ന്ന് ഊ​​​ബ​​​റി​​​ല്‍ എ​​​ത്തി​​​യ വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​യാ​​​യ യു​​​വ​​​തി​​​യെ മൂ​​​ന്നാ​​​റി​​​ലെ ടാ​​​ക്‌​​​സി ഡ്രൈ​​​വ​​​ര്‍മാ​​​ര്‍ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് സം​​​ഭ​​​വം യു​​​വ​​​തി സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കു​​​വ​​​ച്ച​​​തോ​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യും മൂ​​​ന്നാ​​​ര്‍ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യും ഇ​​​ത്ത​​​രം ഭീ​​​ഷ​​​ണി​​​ക​​​ളെ ശ​​​ക്ത​​​മാ​​​യി നേ​​​രി​​​ടു​​​മെ​​​ന്നും മൂ​​​ന്നാ​​​ര്‍ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up